തമിഴകത്ത് രാഷ്‍ട്രീയ സിനിമകളുടെ കാലമാണ്. ഒരു രാഷ്‍ട്രീയ ആക്ഷേപഹാസ്യ ചിത്രവുമായി എത്തുകയാണ് ജീവയും. ജിപ്സി എന്ന ചിത്രത്തിലാണ് ജീവ നായകനാകുന്നത്.

തമിഴകത്ത് രാഷ്‍ട്രീയ സിനിമകളുടെ കാലമാണ്. ഒരു രാഷ്‍ട്രീയ ആക്ഷേപഹാസ്യ ചിത്രവുമായി എത്തുകയാണ് ജീവയും. ജിപ്സി എന്ന ചിത്രത്തിലാണ് ജീവ നായകനാകുന്നത്.

ജിപ്സിയില്‍ രാഷ്‍ട്രീയപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും അഭിനയിക്കുന്നുണ്ട്. നല്ലക്കണ്ണ്, തിരുമുരുഗൻ ഗാന്ധി, പിയുഷ് മനുഷ് തുടങ്ങിയവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. നടാഷ സിംഗ് ആണ് നായിക. രാജു മുരുഗനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശെല്‍വകുമാര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ സന്തോഷ് നാരായണൻ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.