ലാല്‍ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രം എല്ലാവരും ഓര്‍ക്കുന്നത് ചിത്രത്തിലെ ഒരു ഗാനത്തിലൂടെയാണ്.. ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ ന്റച്ഛന്‍ കട്ടോണ്ടു പോയേ..' എന്നു തുടങ്ങുന്ന ഈ ഗാനത്തിന് ചുവടുവയ്ക്കാന്‍ ബാക്കിയുള്ള സംഗീത സ്‌നേഹികള്‍ വിരളമാണെന്ന് തന്നെ പറയാം.

ജിമിക്കി കമ്മലിന് ചുവടുവച്ചവരെല്ലാം വൈറാലാകുന്ന കാഴ്ചയയായിരുന്നു പിന്നീട് കണ്ടത്. ഒരു കോളജിലെ വിദ്യാര്‍ഥികളും അധ്യാപികമാരും ചേര്‍ന്ന് ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഹിറ്റായി. പിന്നാലെ ജിമിക്കി കമ്മലിന് ചുവടു വച്ച വീഡോയോകളെല്ലാം യുട്യൂബില്‍ തകര്‍ത്തോടി. എല്ലാം കഴിഞ്ഞ് മോഹന്‍ലാലും ജിമിക്കി കമ്മലിന് ചുവടുവച്ചതോടെ അതും ജനങ്ങള്‍ ഏറ്റെടുത്ത് ഉദാഹരണങ്ങളില്ലാത്ത തരത്തില്‍ ഏറ്റെടുത്തു.. 

ലോകമെമ്പാടും ആഘോഷിക്കുന്ന ജിമിക്കി കമ്മലിന് ഇതാ റഷ്യന്‍ സുന്ദരിമാരും ചുവടുവയ്ക്കുന്നു. ജിമിക്കി കമ്മലിന്റെ റഷ്യന്‍ വേര്‍ഷനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ജിമിക്കി കമ്മലിന് റഷ്യന്‍ സുന്ദരികള്‍ ചുവടുവയ്ക്കുന്നു