Asianet News MalayalamAsianet News Malayalam

ജിമ്മിക്കി കമ്മലില്‍ വീണ്ടും താരോദയം; അഞ്ച് ദിവസത്തനുള്ളില്‍ 1.5 മില്യണ്‍ കാഴ്ചക്കാര്‍

Jimikki Kammal Dance  Velipadinte Pusthakam Team Naach Choreography
Author
First Published Sep 17, 2017, 7:33 PM IST

ലാല്‍ജോസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഓണചിത്രം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന് പുതിയ മുഖം നല്‍കിയത് അതിലെ ഒരു ഗാനമായിരുന്നു. ജിമ്മിക്കി കമ്മല്‍ എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ഇതിന് ചുവടുവച്ചവരെല്ലാം ഹിറ്റാവുകയും ചെയ്യുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 

നേരത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപകരും വിദ്യാര്‍ഥികളും ജിമ്മിക്കി കമ്മലിന് ചുവടുവച്ച വീഡിയ ഒരു കോടിയലധികം പേര്‍ കണ്ടിരുന്നു. ഡാന്‍സിന് നേതൃത്വം നല്‍കിയ അധ്യാപിക കൂടിയായ ഷെറിലിന് തമിഴ് സിനിമകളില്‍ നിന്നു വരെ ക്ഷണം ലഭിക്കുകയും ചെയ്തു.

തുടര്‍ച്ചയായി യൂട്യൂബില്‍ ട്രന്‍ഡാവുകയാണ് മറ്റൊരു ജിമ്മിക്കി കമ്മല്‍ വീഡിയോ. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് ആറ് ദിവസം കൊണ്ട് 15 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ടീം നാക് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ആരാണ് ഡാന്‍സ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും യുട്യൂബ് ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. ഇതിനോടകം ഇരുപതിനായിരം ലൈക്കുകളാണ് ലഭിച്ചത്. യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്ന ജിമ്മിക്കി കമ്മല്‍ കാണാം.

Follow Us:
Download App:
  • android
  • ios