ജിമിക്കി കമ്മൽ താരം ഷെറിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു


ജിമിക്കി കമ്മൽ എന്ന ഗാനത്തിന്റെ ഡാന്‍സ് പതിപ്പിലൂടെ താരമായ ഷെറില്‍ ജി. കടവന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ചേർത്തല പള്ളിപ്പുറം സ്വദേശി പ്രഫുൽ ടോമിയാണ് വരൻ. തൊടുപുഴയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. അധ്യാപികയായ ഷെറില്‍, ജിമിക്കി കമ്മല്‍ എന്ന ഡാന്‍സ് വെര്‍ഷനിലൂടെയാണ് ഇന്റര്‍നെറ്റ് ലോകത്തെ താരമായത്.