ജോണ്‍ സീനയും നിക്കി ബെല്ലയും വേര്‍പിരിഞ്ഞു

വാഷിങ്ടണ്‍: റെസ്ലിങ് താരവും ഹോളീവുഡ് നടനുമായ ജോണ്‍സീനയും നടി നിക്കി ബെല്ലയും വേര്‍പിരിഞ്ഞു. നീണ്ട ആറ് വര്‍ഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. ഡബ്ല്യൂഡബ്ല്യൂഇ താരങ്ങളായ ഇരുവരുടെയും പ്രണയം വലിയ വാര്‍ത്തയായിരുന്നു. അടുത്തിടെ നടന്ന ഒരു മത്സരവേദിയില്‍ ജോണ്‍ സീന നിക്കിക്ക് എന്‍കേജ്മെന്‍റ് റിങ് കൈമാറിയിരുന്നു. അന്ന് നിക്കി റിങ് സ്വീകരിച്ച വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും വൈകാതെ അവരുടെ വേര്‍പിരിയല്‍ വാര്‍ത്തയും എത്തിയിരിക്കുകയാണ്.

വളരെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. ഇനിയും പരസ്പര ബഹുമാനത്തോടെ ജീവിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചാണ് തീരുമാനമെടുത്തത്. വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റെസ്ലിങ്ങില്‍ വന്‍ ആരാധകരള്ള താരമാണ് ജോണ്‍ സീനയും നിക്കിയും.