ഒരിടവേളയ്‍ക്കു ശേഷം ജോമോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കളര്‍ഫുള്ളിലാണ് ജോമോള്‍ അഭിനയിക്കുന്നത്.

ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോള്‍ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ജയരാജിന്റെ സ്നേഹത്തില്‍ നായികയായി. എം ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ എന്നു സ്വന്തം ജാനകിക്കുട്ടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. പ്രിയദര്‍ശന്റെ രാക്കിളിപ്പാട്ടാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തുടര്‍ന്ന് വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

കളര്‍ഫുള്ളില്‍ വിജയ് ബാബുവാണ് നായകന്‍. പ്രമുഖ കുച്ചിപ്പുഡി നര്‍ത്തകിയായ സന്ധ്യാരാജുവാണ് നായിക.