മോഹന്‍ലാല്‍ തെറ്റ് തിരുത്തണം അംഗങ്ങള്‍ പ്രതികരണ ശേഷിയില്ലാത്തവരല്ല
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില് പ്രതിയായതോടെ താരസംഘടനയില് നിന്നും പുറത്താക്കിയ നടന് ദിലീപിനെ ചൊല്ലി അമ്മയിലുണ്ടായ പൊട്ടിത്തെറികള് അവസാനിക്കുന്നില്ല. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില് അമ്മ പ്രസിഡന്റ് മോഹന്ലാലിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. ദിലീപിനെ തിരിച്ചു എടുക്കൽ അമ്മയുടെ അജണ്ടയിൽ ഇല്ലായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കുന്നത് അമ്മ യോഗത്തില് അജണ്ടയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്ത്താ സമ്മേളനത്തിനിടെ മോഹന്ലാല് പറഞ്ഞിരുന്നു. മോഹൻലാൽ പറഞ്ഞത് തെറ്റാണ്, ആ തെറ്റ് തിരുത്തണം. മോഹൻലാൽ വീണ്ടും അജണ്ട വായിക്കണം. പ്രതികരണ ശേഷി ഇല്ലാത്തവർ അല്ല അമ്മയിലെ അംഗങ്ങളെന്നും ജോയ്മാത്യു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോയ് മാത്യു മോഹന്ലാലിന് കത്തയച്ചു.
