കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടനെ സംരക്ഷിക്കുന്ന അമ്മയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യുവിന്റെ കത്ത്. അമ്മയുടെ അംഗമെന്ന നിലയില്‍ തനിക്ക് ലജ്ജ തോന്നുന്നതായും സംഘടനയുടെ നന്മയ്ക്കായി പൊതുജനങ്ങളെ കാര്യങ്ങള്‍ അറിയിക്കണമെന്നും കത്തില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദിലീപിന്റെ അപ്രതീക്ഷിതമായ അറസ്റ്റും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ ജനറല്‍ ബോഡി ഉടന്‍ വിളിക്കണം. ഒരു ജനാതിപത്യ സംവിധാനത്തില്‍ നിന്ന് കൊണ്ട് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ജോയ് മാത്യു അമ്മ പ്രസിഡന്‍റിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.