തിരുവനന്തപുരം: ജനകീയ പ്രശ്നങ്ങളില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു തെരുവിലിറങ്ങുന്നു. ആദ്യപടിയായി നിയമസഭയ്ക്ക് മുന്നില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജനകീയ വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഇനി തെരുവിലിറങ്ങി പ്രതിഷേധിക്കാനാണ് തീരുമാനം. അടുത്ത തവണ നിയമസഭ ചേരുമ്പോള്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധമുണ്ടാകും- ജോയ് മാത്യു പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് ജോയ് മാത്യുവിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതില്‍ പോലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പിഴയടച്ച് കേസ് തീര്‍ക്കാനില്ലെന്നും പൊരുതാന്‍ തന്നെയാണ് തീരുമാനമെന്നും ജോയ് മാത്യു വ്യക്തമാക്കി. 

"