ജൂനിയര്‍ എൻടിആറിന്റെ കുടുംബം സിനിമയില്‍ മാത്രമല്ല രാഷ്‍ട്രീയത്തിലും പ്രശസ്തരാണ്. എന്നാല്‍ ജൂനിയര്‍ എൻടിആര്‍ രാഷ്‍ട്രീയത്തില്‍‌ നിന്ന് അകലം പാലിക്കുകയായിരുന്നു. ജൂനിയര്‍ എൻടിആര്‍ രാഷ്‍ട്രീയക്കാരനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയിലല്ല, ജീവിതത്തില്‍ രാഷ്‍ട്രീയത്തിലേക്ക് വരാൻ ജൂനിയര്‍ എൻടിആര്‍ ഒരുങ്ങുകയാണെന്നാണ് സിനിമ മാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന അരവിന്ദ സമേത റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ നിര്‍ണ്ണായകമായ സ്റ്റണ്ട് സീൻ ഓണ്‍ലൈനില്‍ ലീക്കായത് അടുത്തിടെ വാര്‍ത്തയായിരുന്നു. രണ്ട് മിനിട്ടും 30 സെക്കൻഡും ദൈര്‍ഘ്യമുള്ള സ്റ്റണ്ട് രംഗമാണ് ലീക്കായത്. വ്യക്തതയില്ലാത്ത വീഡിയോ ആണ് ഇത്. ജൂനിയര്‍ എന്‍ടിആറും നാഗ ബാബുവും ഉള്ള രംഗമാണ് ലീക്കായിരിക്കുന്നത്. സംഭവമറിഞ്ഞയുടനെ അണിയറപ്രവര്‍ത്തകര്‍ നിയമനടപടി സ്വീകരിക്കുകയും വീഡിയോ നീക്കം ചെയ്യുകയും ചെയ്‍തിട്ടുണ്ട്. ത്രിവിക്രമ ശ്രീനിവാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പൂജ ഹെഡ്ജെ ആണ് നായിക. ജഗപതി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.