കൊച്ചി: കൊച്ചി മേയറുമായുള്ള പ്രശ്നവും, അറസ്റ്റ് ചെയ്യപ്പെടാനുള്ള കാരണവും വ്യക്തമാക്കി സംവിധായകന് ജൂഡ് ആന്റണി ജോസഫ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന് വിശദീകരണം. ചങ്ക് തകര്‍ന്നാണ് ഞാനീ കുറിപ്പെഴുതുന്നത് എന്ന ആമുഖത്തോടെയാണ് ജൂഡിന്റെ വിശദീകരണം ആരംഭിക്കുന്നത്.
ജൂഡ് ആന്റണി ജോസഫിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയെന്ന കൊച്ചി മേയര്‍ സൗമിനി ജയന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിവിൻ പോളി അഭിനയിക്കുന്ന, കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്ന ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗ് ആവശ്യത്തിന് സുഭാഷ് പാർക്ക് നൽകുമോ എന്നറിയാനാണ് ജൂഡ് കഴിഞ്ഞ ദിവസം മേയറെ കണ്ടത്.
എന്നാൽ പാർക്ക് വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു മേയർ. കാലികപ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചിത്രമായതിനാൽ മന്ത്രിയടക്കമുള്ളവർ പാർക്ക് ഷൂട്ടിംഗിന് നൽകണമെന്ന് മേയറോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ മേയർ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടര്‍ന്ന് ജൂഡ് തന്നെ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് മേയർ പരാതി നൽകിയത്.
ഇതിനാണ് ജൂഡിന്റെ വിശദീകരണം.. ജൂഡിന്റെ പോസ്റ്റ് വായിക്കാം
