നടിയെ പീഡിപ്പിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവനടനെ തെലുങ്ക് നടി ശ്രീറെഡ്ഡിയും സംഘവും സ്റ്റേഷനില്‍ കയറി മര്‍ദ്ദിച്ചു
ഹൈദരബാദ്: നടിയെ പീഡിപ്പിച്ചതിന് പോലീസ് കസ്റ്റഡിയില് എടുത്ത യുവനടനെ തെലുങ്ക് നടി ശ്രീറെഡ്ഡിയും സംഘവും സ്റ്റേഷനില് കയറി മര്ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള് വൈറലായതോടെ നടിക്കും സംഘത്തിനും എതിരെ പോലീസ് കേസ് എടുത്തു.തെലുങ്ക് നടന് ശ്രീശാന്ത് ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് തെലുങ്ക് സിനിമയിലെ ഒരു ജൂനിയര് നടി പോലീസില് പരാതി നല്കിരുന്നു.
ഇതോടെ ശ്രീറെഡ്ഡിയുടെ നേതൃത്വത്തിലുള്ള നടിമാരുടെ ഒരു സംഘം സ്റ്റേഷനില് എത്തുകയായിരുന്നു. നടിയുടെ പരാതിയില് പോലീസ് ശ്രീശാന്തിനെ ചോദ്യം ചെയ്യുന്നതിനിടയിലായിരുന്നു ശ്രീറെഡ്ഡിയും സംഘവും എത്തിയത്. പോലീസ് ചോദ്യം ചെയ്യുന്നതിനിടയില് ശ്രീറെഡ്ഡിയും സംഘവും ചേര്ന്നു ശ്രീശാന്തിനെ മര്ദ്ദിച്ചു. ഇതോടെയാണ് ശ്രീറെഡ്ഡിക്കെതിരേ പോലീസ് കേസ് എടുത്തത്.
കൗസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീറെഡ്ഡി ആദ്യം വാര്ത്തകളില് നിറയുന്നത്. സംവിധായകനും നടനുമായ ശേഖര് കമ്മൂല നടന് നാനി, ഗായകന് ശ്രീറാം, അഭിറാം ദഗ്ഗുബാട്ടി സംവിധായകനും തിരക്കഥകൃത്തുമായ ശിവ കൊര്ത്താല എന്നിവര്ക്കെതിരെ ശ്രീറെഡ്ഡി ഗുരുതരമായ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്.

