ദില്ലി: ഇന്ത്യന്‍ ജനത ആവേശത്തോടെ കാത്തിരുന്ന താരമാണ് പോപ്താരം ജസ്റ്റിന്‍ ബീര്‍ബര്‍. മുംബൈയിലെ ബീബറിന്റെ സംഗീത പരിപാടിക്ക് ലക്ഷക്കണക്കിന് ഇന്ത്യന്‍ ആറാധാകരാണ് എത്തിയത്. ഇന്ത്യയില്‍ കറങ്ങിയടിക്കാന്‍ പ്ലാനിട്ടിരുന്ന ബീബര്‍ കഴിഞ്ഞ ദിവസം പാതിരാത്രി ഇന്ത്യവിട്ടു. ഷര്‍ട്ടുപോലും ഇടാതെയായിരുന്നു ബീബര്‍ സ്ഥലം വിട്ടത്.
താജ്മഹലും കണ്ടില്ല, ദില്ലിയിലും പോയില്ല ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പാര്‍ട്ടിയിലും പങ്കെടുത്തില്ല. ഇത്രയേറെ പരിപാടികള്‍ ക്യാന്‍സല്‍ ചെയ്ത് ഒരു ഷര്‍്ട്ട് പോലുമിടാതെ ബീബര്‍ തിരികെ പോയതിന്റെ കാരണം അറിയാമോ?പരിപാടിയ്ക്കു സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നതും ലിപ് സിങ്കിങ് വിവാദം ഉയര്‍ന്നതുമല്ല ഈ വേഗപ്പറക്കലിനു കാരണം. ഇന്ത്യയിലെ ചൂട് സഹിക്കാന്‍ പറ്റാതെയാണേ്രത താരം സ്ഥലം വിട്ടത്.
ഒരു ദേശീയ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. താരത്തോട് അടുത്ത വൃത്തങ്ങളാണു ഇക്കാര്യം സൂചിപ്പിച്ചത്. സംഗീത പരിപാടിയ്ക്കിടയിലും ചൂട് വില്ലനായി എന്ന് ബീബര്‍ വെളിപ്പെടുത്തിയത്രേ. ഗിത്താര്‍ വായനയില്‍ പലയിടത്തും ശ്രുതി പിഴച്ചത് ഇതുകൊണ്ടായിരുന്നു. ചൂട് കാരണം വിയര്‍പ്പ് തുടക്കാനായി കയ്യില്‍ എപ്പോഴും ബീബര്‍ ഒരു ടവ്വല്‍ കയ്യില്‍ കരുതിയിരുന്നു. വ
ബോളിവുഡിലെ മുന്‍ നിര താരങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടി താരം റദ്ദു ചെയ്‌തെങ്കിലും ഇന്ത്യയില്‍ പറന്നിറങ്ങിയ ആദ്യ പകല്‍ മുംബൈയിലെ തെരുവോരങ്ങളിലെ കുട്ടികളെ കാണാനും പ്രാദേശികരോടൊത്ത് ഫുട്‌ബോള്‍ കളിക്കാനും താരം സമയം കണ്ടെത്തിയിരുന്നു. മുംബൈയിലെ മുന്‍നിര ഹോട്ടലിലെ മൂന്നു നിലകളാണ് സൗന്ദര്യവല്‍ക്കരണം നടത്തി ബീബറിനു വീടിനു സമാനമായി പരിപാടിയുടെ സംഘാടകര്‍ നല്‍കിയത്.
സഞ്ചരിക്കാന്‍ !റോള്‍സ് റോയ്‌സ് കാറും താരത്തിനൊപ്പമുള്ളവര്‍ക്ക് 10 ആഡംബര സെഡാനുകളുമായിരുന്നു താരം ആവശ്യപ്പെട്ടത്. താരത്തിനെ വിമാനത്താവളത്തില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഹോട്ടലില്‍ എത്തിച്ചത് രണ്ടു കോടിയുടെ പുതിയ വാഹനം വാങ്ങിക്കൊണ്ടായിരുന്നു. ജോഹന്നാസ്ബര്‍ഗിലാണ് ബീബറുടെ അടുത്ത സംഗീത പരിപാടി.
