ഇന്ത്യയിലെ ജസ്റ്റിന്‍ ബീബര്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് സഫലമായി. മുംബൈ ഡിവെപാട്ടീല്‍ സ്റ്റേഡിയത്തിലെ പ്രത്യേക സ്റ്റേജിലേക്ക് ജസ്റ്റിന്‍ ബീബര്‍ കയറിയപ്പോള്‍ അര ലക്ഷംവരുന്ന കാണികള്‍ ആര്‍ത്തിരമ്പി.

മാസ്റ്റര്‍ പീസായ ബേബിയും ബോയ്ഫ്രണ്ടുമടക്കം ഇരുപതിലധികം പാട്ടുകള്‍ പാടി ബീബര്‍ സ്റ്റേഡിയത്തെ ആവേശക്കടലാക്കി. അറുന്നുറ് എല്‍ഇഡിലൈറ്റുകളും കരിമരുന്നിന്റെ മാസ്മരിക പ്രയോഗവും കൂടെയായപ്പോള്‍ കാണികള്‍ നിര്‍ത്താതെ ആര്‍ത്തുവിളിച്ചു. 

ജസ്റ്റിന്‍ ബീബറിന്റെ സംഗീതനിശയ്ക്കായി ഇന്നലെമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് യുവാക്കളാണ് മുംബൈയില്‍ എത്തിയത്.