തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ കുപ്രചരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് യുവനടി ജ്യോതി കൃഷ്ണ. വെറുതെ ഇരുന്ന് പൈസ ഉണ്ടാക്കാന്‍ യുട്യൂബില്‍ വീഡിയോ ഇടുന്ന അധ:പതിച്ച മനുഷ്യരോട് ജോലി ചെയ്ത് ജീവിച്ചൂടെ എന്നാണ് ജ്യോതിയുടെ ചോദ്യം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജ്യോതി പ്രതികരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ജ്യോതിയുടെ പ്രതികരണമെന്ന രീതിയില്‍ യുട്യൂബില്‍ വീഡിയോ പ്രചരിക്കുന്നതിനെതിരെയാണ് ജ്യോതിയുടെ ശക്തമായ പ്രതികരണം. സിനിമാ മേഖലയില്‍ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് താന്‍ ഫെബ്രുവരിയില്‍ പ്രതികരിച്ചതല്ലാതെ പിന്നീട് യാതൊന്നും എവിടെയും പറഞ്ഞിട്ടില്ല. 

ആരോപണവിധേയനായ നടന്റെ കൂടെ താനും സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് മോശമായി എവിടെയും പറഞ്ഞിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണമെന്ന് തോന്നിയതുകൊണ്ടാണ് കുറിപ്പെഴുതിയതെന്നും ജ്യോതി കുറിപ്പില്‍ പറയുന്നു. താന്‍ പോലും അറിയാത്ത തന്റെ പ്രണയവും മറ്റും യൂട്യൂബില്‍ കണ്ടതായും ഇനിയെങ്കിലും എന്നെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടാണ് ജ്യോതി കുറിപ്പ് അവസാനിപ്പിക്കുന്നത്.