ഇരുപത്തിയെട്ടു വര്‍ഷമായിചെമ്പൈ സംഗീതോല്‍സവത്തില്‍ സ്ഥിരമായി പാടുന്ന കലാകാരന്‍കൂടിയാണ് ജ്യോതിദാസ്
തുടര്ച്ചയായി 12 മണിക്കൂര് സോപാന സംഗീതാര്ച്ചന നടത്തി യൂണിവേഴ്സല് റെക്കോഡ്സ് ഫോറം പുരസ്കാരം നേടിയിരിക്കുകയാണ് ഗുരുവായൂര് സ്വദേശി ജ്യോതിദാസ്. ഇരുപത്തിയെട്ടു വര്ഷമായിചെമ്പൈ സംഗീതോല്സവത്തില് സ്ഥിരമായി പാടുന്ന കലാകാരന്കൂടിയാണ് ജ്യോതിദാസ്.
രാവിലെ 7 മണിക്ക് ഗുരു ജനാര്ദ്ദനൻ നെടുങ്ങാടിക്ക് ദക്ഷിണ നല്കിയാണ് ജ്യോതിദാസിൻറെ പ്രകടനം തുടങ്ങിയത്. ഗുരുവായൂര് തിരുവെങ്കിടം സ്വദേശിയായ ജ്യോതിദാസ് ദേവസ്വം വാദ്യ വിദ്യാലയത്തിലെ അഷ്ടപദി അധ്യാപകനാണ്. ഏറെനാളത്തെ പരിശീലത്തിനൊടുവിലാണ് ജ്യോതിദാസ് പ്രകടനത്തിനമായി വേദിയിലെത്തിയത്. പ്രകടനം വിലയിരുത്താൻ കൊല്ക്കത്ത ആസ്ഥാനമായ യൂണിവേഴ്സല് റെക്കോഡ് ഫോറത്തിന്റെ പ്രതിനിധികള് എത്തിയിരുന്നു.
