36 വയതിനിലേക്ക് ശേഷം ജ്യോതിക നായികയാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. മഗളിര്‍ മട്ടും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജ്യോതിക ഒരു ഡോക്യുമെന്ററി സംവിധായികയുടെ വേഷത്തിലാണ് എത്തുന്നത്.
36 വയതിനിലെ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കിയ ജ്യോതിക അടുത്ത ചിത്രവും പ്രഖ്യാപിച്ച് സിനിമയില്‍ വീണ്ടും സജീവമാകുകയാണെന്ന തെളിയിച്ചിരിക്കുകയാണ്. സൂര്യ തന്നെ ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. സിനിമയുടെ ഭൂരിപക്ഷം ചീത്രീകരണവും പൂര്‍ത്തിയായി കഴിഞ്ഞു. 1994ല്‍ കമല്‍ ഹാസന്‍ നിര്‍മ്മിച്ച് ഉര്‍വശിയും രോഹിണിയും രേവതിയും വേഷമിട്ട തമിഴ് ചിത്രത്തിന്റെ പേരായിരുന്നു മഗളിര്‍ മട്ടും. സ്‌ത്രീകള്‍ മാത്രം എന്ന് അര്‍ത്ഥം വരുന്ന ടൈറ്റില്‍ കമല്‍ഹാസന്റെ അനുവാദത്തോടെയാണ് ചിത്രത്തിനു ഉപയോഗിച്ചിരിക്കുന്നത്. ഇത് അനുവദിച്ചതിന് സൂര്യ കമല്‍ ഹസനും ട്വിറ്ററിലൂടെ നന്ദി പ്രകടിപ്പിച്ചു. ക്രിസ്റ്റി പിക്ച്ചേഴ്‌സിന് ഒപ്പം സൂരിയയുടെ കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 36 വയതിനിലെ എന്ന ചിത്രത്തില്‍ സാരിയുടുത്ത് നാടന്‍ കഥാപാത്രമായി എത്തിയ ജ്യോതിക ഇതില്‍ മോഡേണ്‍ ഗെറ്റപ്പിലാണെന്ന് പോസ്റ്ററില്‍നിന്ന് വ്യക്തമാണ്. സ്‍ത്രീ കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യമുള്ള ചിത്രമാണെന്ന സൂചന ടൈറ്റിലും നല്‍കുന്നുണ്ട്. പ്രിയ നായികയുടെ തിരിച്ചുവരവ് ഒറ്റ ചിത്രത്തില്‍ അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ്.
