ചെന്നൈ: സൂപ്പര്‍ ഹീറോ എന്നതിനൊപ്പം മാന്യനായ, മാതൃകയായ കുടുംബ നാഥന്‍ എന്ന നിലയിലും സൂര്യയെ ആരാധകര്‍ക്ക് പരിചയമാണ്. ഇപ്പോള്‍ ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്‍റെ വീഡിയോയും ഫോട്ടോകളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരപരിവേഷങ്ങളൊന്നുമില്ലാതെ എത്തിയ കുടുംബം വിവാഹ ചടങ്ങുകളിലുട നീളം സാന്നിധ്യമായി. സൂര്യയാണ് താലി കൈമാറിയത്. കാര്‍ത്തി, ജ്യോതിക, അച്ഛന്‍ ശിവകുമാര്‍, അമ്മ എന്നിവരും ഉണ്ടായിരുന്നു. തിരുപ്പതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.