ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയായ മഗളിര്‍ മട്ടുമിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്‍തംബര്‍ 15നാണ് സിനിമ റിലീസ് ചെയ്യുക.

സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നടന്‍ സൂര്യയാണ് മഗളിര്‍ മട്ടുമിന്റെ റിലീസ് തീയതി അറിയിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് ബ്രമ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉര്‍വ്വശി, ഭാനുപ്രിയ, നാസ്സര്‍, മയില്‍സാമി, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.