എവര്‍ഗ്രീന്‍ നായിക ജ്യോതികയുടെ പുതിയ ചിത്രമായ നാച്ചിയാറിന്‍റെ ട്രെയ്‌ലര്‍ എത്തി. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ജിവി പ്രകാശും ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നു. ചേരിയിലെ ചെറുപ്പക്കാരനായിട്ടാണ് ജിവി പ്രകാശ് അഭിനയിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ നാച്ചിയാറിന്‍റെ ടീസര്‍ പുറത്തിറങ്ങിയ സമയത്ത് ജ്യോതിക അസഭ്യം പറയുന്ന രംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം.

ഇളയരാജയാണ് സംഗീതം നിര്‍വഹിക്കുന്നത്. മോഹന്‍ലാലിന്‍റെ വില്ലന്‍ സിനിമയുടെ നിര്‍മാതാവ് റോക്ലിന്‍ വെങ്കടേഷ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കഥയും ബാലയുടേതാണ്.