രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് ധനുഷ്, മമ്മൂട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ തമിഴ് ചിത്രം ഓമിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. നസീറുദ്ദീൻ ഷാ, സായ് പല്ലവി, ശ്രീലീല എന്നിവരും ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ധനുഷ്, മമ്മൂട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഓം എന്ന തമിഴ് ചിത്രത്തിലെ രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തു. ധനുഷിനേയും മമ്മൂട്ടിയേയും വീഡിയോയിൽ കാണാം. വീഴാ..വീരാ.. എന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് സായ് അഭ്യങ്കർ ആണ്. അരുൺ ശ്രീനിവാസൻ രചിച്ച ​ഗാനം ആലപിച്ചിരിക്കുന്നത് ടിപ്പു, സായ് അഭ്യങ്കർ എന്നിവർ ചേർന്നാണ്. ചിത്രം നവംബർ 20ന് തിയറ്ററുകളിൽ എത്തും.

അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമി ആണ് ഓം സംവിധാനം ചെയ്യുന്നത്. നേരത്തെ ഓം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജയിലര്‍ 2വിന്റെ റിലീസ് പ്രമാണിച്ച് ഓമിന്റെ റിലീസ് മാറ്റിവയ്ക്കുക ആയിരുന്നു. ജയിലര്‍ 2 ഒക്ടോബര്‍ 15നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.

Veezha Veera Lyrical (Tamil) | OM | Dhanush | Mammootty | Sai Pallavi | Rajkumar | Sai Abhyankkar

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming