സൂപ്പര്‍‌ഹിറ്റ് മലയാളചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ റീമേക്കിലൂടെയാണ് ജ്യോതിക വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. 36 വയതിനിലെ എന്ന ചിത്രം തമിഴ് നാട്ടിലും ഹിറ്റായി. ഇപ്പോഴിതാ ജ്യോതിക മറ്റൊരു റീമേക്കില്‍ കൂടി അഭിനയിക്കാന്‍ തയ്യാറാകുന്നു. വിദ്യാ ബാലന്റെ സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രമായ തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ നായികയാകാനാണ് ജ്യോതിക ഒരുങ്ങുന്നത്. ഉംഗള്‍ ജോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


രാധാ മോഹന്‍ ആണ് തമിഴ് തുമാരി ഉംഗള്‍ ജോ ഒരുക്കുന്നത്. മൊഴി എന്ന ചിത്രം ചെയ്‍ത സംവിധായകനാണ് രാധാ മോഹന്‍.