മലയാളികളുടെ സ്വന്തം ഗാന ഗന്ധര്‍വന് സ്വരത്തിന് ജനുവരി 10ന് എഴുപത്തിയെട്ടിന്റെ നിറവ്. ഗൃഹാതുരമായ എണ്ണമറ്റ പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായകനാണ് യേശുദാസ്. 22ാം വയസ്സിലാണ് കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെ 'ജാതിഭേദം മതദ്വേഷം' എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്.
ഇന്നും പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ആദ്യം പാടുന്ന പാട്ടും ഇതു തന്നെയാണ്. അന്ന് തുടങ്ങിയ സംഗീത യാത്രയില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹത്തിന്റെ സ്വരം ഒഴുകി നടന്നു. അറബി, റഷ്യന്‍ അങ്ങനെ ഒട്ടേറെ ഭാഷകളിലും അദ്ദേഹം ഗാനം ആലപിച്ചു.
കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ. യേശുദാസിന്റെ ആദ്യ ഗുരു അച്ഛനായിരുന്നു. പിന്നീട് ആര്‍ എല്‍ വി സംഗീത സ്‌കൂളില്‍ പഠിച്ചു. ഒട്ടേറെ തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ- സംസ്ഥാന പുരസ്‌കരങ്ങള്‍ സ്വന്തമാക്കി.
യുനസ്‌കോ പുരസ്‌കാരം വിവിധ സര്‍വകലാശാലകളുടെ ഓണറ്റി ഡോക്ടറേറ്റ് എന്നിങ്ങനെ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്. ഇത്തവണയും ലളിതമായി തന്നെയാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചത്. ഗാനരംഗത്തെ ഇതിഹാസത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
ഗാനഗന്ധര്‍വന്‍ ആലപിച്ച മനോഹരമായ ഗാനം





