തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിയെ കാണാന്‍ സമയമായില്ലെന്ന് ഗായകന്‍ കെ.ജെ യേശുദാസ്. ആരും അതിന്റെ പേരില്‍ ശ്വാസം വിടാതെ ഇരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര ദര്‍ശനത്തിന് സമയമായിട്ടില്ല. ഈശ്വരന്‍ വിളിക്കുമ്പോള്‍ താന്‍ പോകും. അതിന്റെ പേരില്‍ ആരും ശ്വാസംവിടാതെ ജീവന്‍ കളയേണ്ട. വലിഞ്ഞുകയറി പ്രശ്‌നം സൃഷ്ടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. സൂര്യ സംഗീത മേളയിലെ സംഗീത കച്ചേരിക്കിടെയാണ് ഇതാദ്യമായി യേശുദാസ് നിലപാട് വ്യക്തമാക്കിയത്.