വൈല്‍ഡ്‍ലൈഫ് ഫോട്ടോഗ്രാഫറായി ആൻഡ്രിയ, 'ക'യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍

ആൻഡ്രിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന് പുതിയ സിനിമയാണ് ക. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വൈല്‍ഡ്‍ലൈഫ് ഫോട്ടോഗ്രാഫറായിട്ടാണ് ആൻഡ്രിയ ചിത്രത്തില്‍ വേഷമിടുന്നുത്. നഞ്ജില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറിവഴഗൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അമ്രേഷ് ഗണേഷ് ആണ് സംഗീത സംവിധായകൻ. ഗോപി കൃഷ്‍ണ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

കമല്‍ഹാസന്റെ വിശ്വരൂപം 2വും വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന വാട ചെന്നൈയുമാണ് ആൻഡ്രിയ നായികയാകുന്ന മറ്റ് ചിത്രങ്ങള്‍.