കളിചിരികളുടെ ലോകത്തു നിന്നും പെട്ടെന്നൊരു ദിവസം ദുരന്തത്തിലേക്കു വഴുതി വീണ മനുഷ്യന്‍റെ കഥ പറയുന്ന ഹൃതിക്ക് റോഷന്‍റെ പുത്തന്‍ ആക്ഷന്‍ ചിത്രം കാബിലിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. സഞ്ജയ് ഗുപ്‍ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൃതിക്ക് ഒരു അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്നതായാണ് വാര്‍ത്തകള്‍.

സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൃതിക്കിന്‍റെ അച്ഛന്‍ രാകേഷ് റോഷനാണ് നിര്‍മ്മാണം. സംഗീതം രാജേഷ് റോഷന്‍.

യാമി ഗൗതമാണ് നായിക. റോണിത് റോയി, റോഹിത് റോയി, നരേന്ദ്ര ഝാ, ഗരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗഷല്‍ ആണ്. ചിത്രം 2017 ജനുവരി 26ന് തിയേറ്ററുകളിലെത്തും.