ജൂണ്‍ 7 റിലീസ് കബാലി ടീം വീണ്ടും

രജനി ആരാധകര്‍ കാത്തിരിക്കുന്ന പാ.രഞ്ജിത്ത് ചിത്രം കാലായുടെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തെത്തി. കാത്തിരിപ്പ് വൃഥാവിലാവില്ലെന്ന് വിളിച്ചുപറയുന്ന ഒന്നര മിനിറ്റ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കബാലിക്ക് ശേഷം പാ.രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രത്തില്‍ കരികാലന്‍ എന്ന അധോലോക നായകനായാണ് രജനി എത്തുന്നത്. 

ഹരിനാഥ് ദേശായ് എന്ന രാഷ്ട്രീയനേതാവായി നാന പടേക്കര്‍ എത്തുന്ന ചിത്രത്തില്‍ സമുദ്രക്കനി, ഹുമ ഖുറേഷി, അഞ്ജലി പാട്ടീല്‍, സുകന്യ തുടങ്ങി വന്‍ താരനിരയുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിര്‍മ്മാണം. ജൂണ്‍ 7ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.