അന്തരിച്ച ചലച്ചിത്രകാരന്‍ പത്മരാജന്‍റെ കഥാപാത്രങ്ങളെ അണിനിരത്തി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാറ്റിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മുരളി ഗോപി, ആസിഫലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ദീപക് ദേവ് ഈണമൊരുക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ക്യാമറ. കര്‍മ്മയുഗ് ഫിലിംസിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.