കബാലിക്ക് ടിക്കറ്റ് കിട്ടിയില്ലേ? നിരാശപ്പെടേണ്ട, സൗജന്യമായി കിട്ടാന്‍ അവസരം!
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി പ്രദര്‍ശനത്തിനെത്തി. വന്‍വരവേല്‍പ്പാണ് ചിത്രത്തിന് ആരാധകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഒരാഴ്‍ച വരെയുള്ള ടിക്കറ്റും വിറ്റുതീര്‍ന്നതിനാല്‍ ആരാധകര്‍ നിരാശയിലാണ്. എന്നാല്‍ അങ്ങനെ നിരാശപ്പെടാന്‍ വരട്ടെ, ഇതാ കബാലി സൗജന്യമായി കാണാന്‍ asianetnews.tv അവസരമൊരുക്കുന്നു. asianetnews.tvയുടെ കബാലി കൊണ്‍ടസ്റ്റിലെ വിജയികള്‍ക്കാണ് കബാലിയുടെ ടിക്കറ്റ് ലഭിക്കുക.
രജനീകാന്ത് ചിത്രങ്ങളിലെ രംഗങ്ങളുടെ ഡബ്സ്മാഷോ രജനീകാന്തിന്റെ ശബ്‍ദമോ രൂപമോ അനുകരിക്കുന്ന നിങ്ങളുടെ വീഡിയോ ആണ് മത്സരത്തിന് അയക്കേണ്ടത്.. asianetnews.tvയുടെ എഡിറ്റോറിയല്‍ ടീം തെരഞ്ഞെടുക്കുന്ന മികച്ച എന്‍ട്രികളില്‍ നിന്ന് നറുക്കെടുത്തവരെയാണ് വിജയികളായി പ്രഖ്യാപിക്കുക. ഒരു വിജയിക്ക് രണ്ട് ടിക്കറ്റുകള്‍ ലഭിക്കും. 2016 ജൂലൈ 23 ശനി രാത്രി 11 മണി വരെയാണ് എന്‍ട്രികള്‍ സ്വീകരിക്കുക. ഞായറാഴ്ച വിജയികളെ പ്രഖ്യാപിക്കും. വിജയികളെ ഫോണിലൂടെ മത്സരഫലം അറിയിക്കും. ജൂലൈ 25 തിങ്കളാഴ്ച വൈകുന്നേരം ആറു മണി ഷോയ്ക്കുള്ള ടിക്കറ്റാണ് ലഭിക്കുക. തെരഞ്ഞെടുക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിക്കാന്‍ asianetnews.tvക്ക് അവകാശമുണ്ടായിരിക്കും. asianetnews.tvയുടെ തീരുമാനം അന്തിമമായിരിക്കും.
നിങ്ങളുടെ വീഡിയോ അയക്കേണ്ട മെയില്‍ - kabalicontest@asianetnews.in. എന്‍ട്രികള്‍ അയക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ വയ്ക്കാന്‍ മറക്കരുത്.
കബാലി സൗജന്യമായി കാണാന്‍ കഴിയുന്ന തീയറ്ററുകള്‍
തിരുവനന്തപുരം- ശ്രീകുമാര്‍
എറണാകുളം - കവിത
കോഴിക്കോട് - രാധ
പാലക്കാട് - ന്യൂ ആരോമ
തൃശ്ശൂര്‍ - കൈരളി
കണ്ണൂര്‍ - സവിത
കൊല്ലം - ആരാധന
കോട്ടയം - അഭിലാഷ്
ആലപ്പുഴ - പങ്കജ്