Asianet News MalayalamAsianet News Malayalam

ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനീകാന്തിന്റെ കത്ത്

Kabali
Author
Chennai, First Published Jul 27, 2016, 7:46 AM IST

കബാലി വന്‍ വിജയമാക്കിയതിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനീകാന്ത്. സ്വന്തം കൈപ്പടയിലുള്ള കത്തിലാണ് രജനീകാന്ത് നന്ദി പറഞ്ഞിരിക്കുന്നത്. കബാലിയുടെ ഔദ്യോഗിക പേജിലൂടെ രജനീകാന്തിന്റെ കത്ത് പുറത്തുവിട്ടിട്ടുണ്ട്.

തന്റെ നേട്ടങ്ങള്‍ക്ക് കാരണക്കാരായ ജനങ്ങള്‍ക്ക് രജനീകാന്ത് കത്തില്‍ നന്ദി പറയുന്നു. അമേരിക്കയില്‍ ചികിത്സയ്‍ക്കു പോയതിനെ കുറിച്ചും രജനീകാന്ത് കത്തില്‍ പറയുന്നു. ഇന്ത്യയിലും മലേഷ്യയിലും നടന്ന നീണ്ട നാളത്തെ പ്രയത്നത്തിനു ശേഷമാണ് കബാലി പുറത്തുവന്നത്. അതുകൊണ്ടാണ് വിശ്രമത്തിനും ചികിത്സയ്‍ക്കുമായി മകള്‍ ഐശ്വര്യക്കൊപ്പം അമേരിക്കയിലേക്ക് പോയത്. ഇപ്പോള്‍ കബാലിയുടെ വിജയം നേരിട്ട് കാണാന്‍ ഞാന്‍ എന്റെ നാട്ടിലേക്ക് തിരിച്ചുവന്നു. സിനിമയുടെ നിര്‍മ്മാതാവിനും കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്തിനും കൂടെ അഭിനയിച്ചവര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും രജനീകാന്ത് കത്തില്‍ നന്ദി പറയുന്നു.

 

Follow Us:
Download App:
  • android
  • ios