സ്റ്റൈൽമന്നൻ രജനീകാന്തിന്റെ വിസ്മയിപ്പിക്കുന്ന വേഷപകർച്ച ഞായറാഴ്ച ഏഷ്യാനെറ്റില്‍. രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ മൂവി കബാലിയുടെ മലയാളം മൊഴിമാറ്റപതിപ്പ് ഞായറാഴ്ച് വൈകുന്നേരം ആറു മണിക്കാണു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുക.

പാ രഞ്ജിത്ത് ആണ് കബാലി സംവിധാനം ചെയ്തത്. രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും കബാലി തകര്‍ത്തിരുന്നു.