സ്റ്റൈല്‍മന്നന്‍‌ രജനീകാന്തിന്റെ പുതിയ ചിത്രം കബാലി തീയേറ്ററുകളെ ഇളക്കിമറിച്ച് പ്രദര്‍ശനം തുടരുന്നു. റിലീസ് ചെയ്‍ത് നാലു ദിവസത്തിനുള്ളില്‍  ചെന്നൈ നഗരത്തില്‍ നിന്നുമാത്രം ചിത്രം ആറു കോടിയിലധികം നേടിക്കഴിഞ്ഞു. ചെന്നൈയില്‍ റിലീസ് ചെയ്‍ത് രണ്ടാമത്തെ ആഴ്‍ചയുടെ അവസാനദിവസങ്ങളില്‍ രണ്ടു കോടി രൂപ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും കബാലി സ്വന്തമാക്കിയിരിക്കുകയാണ്. 22 തീയേറ്ററുകളില്‍ ഏതാണ് ഹൗസ് ഫുള്ളായി ജൂലൈ 29 മുതല്‍ 31 വരെയുള്ള തീയതികളില്‍‌ .2,19,22,890 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ഇന്ത്യാ ഗ്ലിറ്റ്സ് റിപ്പോര്‍‌ട്ട് ചെയ്യുന്നു.

ചിത്രം റിലീസ് ചെയ്‍ത് പത്ത് ദിവസം ആകുമ്പോഴേക്കും ചെന്നൈയില്‍ 10 കോടിയോളം കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ജൂലൈ 22 മുതല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളിലായി 9,14,86,010 കോടി രൂപയാണ് ചിത്രം കളക്ഷന്‍ ഇനത്തില്‍ നേടിയിരിക്കുന്നത്.  റിലീസ് ചെയ്‍ത് രണ്ടാഴ്ച പിന്നിടുമ്പോഴും തീയേറ്ററില്‍ കാണുന്ന തിരക്ക് കബാലി രജനീകാന്തിന്റെ എക്കാലത്തേയും, കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറുന്നതിന്റെ സൂചനയാണ്. പ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്‍തത്.