കബാലി ബോക്സ് ഓഫീസുകളില്‍ റെക്കോഡ് സൃഷ്ടിക്കുമ്പോഴും ചിത്രത്തെക്കുറിച്ച് സമിശ്രമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിത്രം പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നില്ലെന്ന അഭിപ്രായത്തോട് സംവിധായന്‍ പി.രഞ്ജിത്ത് തന്നെ പ്രതികരിക്കുന്നു.

ചിത്രത്തിന്‍റെ എതിരായി വരുന്ന റിവ്യൂവും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമേ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഇത് മറ്റൊരു രീതിയിലുള്ള പടമാണെന്ന്. അതിനാല്‍ തന്നെ ഇത്തരം റിവ്യൂകളില്‍ വലിയ ആശങ്കയില്ല. ബോക്സ്ഓഫീസ് റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന് അനുകൂലമാണ്.

അറുപത് വയസിനോട് അടുത്ത ഒരു അധോലോക നായകന്‍റെ പ്രണയവും ഇമോഷനുമാണ് ഞാന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്, ചിത്രം പ്രതീക്ഷിച്ചത് പോലെ പോരാ എന്ന് പറയുന്നവര്‍ പോലും രജനീകാന്ത് നന്നായി അഭിനയിച്ചു എന്ന് പറയുന്നു അത് തന്നെ ഒരു വിജയമായി ഞാന്‍ കരുതുന്നു. മലേഷ്യന്‍ തമിഴര്‍, ചിത്രത്തില്‍ പറയുന്ന രാഷ്ട്രീയം ഇതോക്കെ ചര്‍ച്ചയാകുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

രഞ്ജിത്തിന്‍റെ അഭിമുഖം