Asianet News MalayalamAsianet News Malayalam

തരംഗമായി കബാലി യൂട്യൂബിനെപ്പോലും ഞെട്ടിച്ചു

Kabali Teaser breaks all Indian Youtube Records
Author
First Published May 2, 2016, 6:19 AM IST

തരംഗമായി കബാലി യൂട്യൂബിനെപ്പോലും ഞെട്ടിച്ചു. മെയ് ഒന്ന് കൃത്യം രാവിലെ 11 മണിക്കാണ്  രജനീകാന്ത് ചിത്രം കബാലിയുടെ ടീസർ പുറത്തിറങ്ങിയത്, ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 12 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം. അഞ്ച് കോടിക്ക് അടുത്താണ് കബാലി ടീസറിന്‍റെ കാഴ്ചക്കാര്‍.

പഴയകാല രജനിയെ കാണിക്കുന്ന സര്‍പ്രൈസ് രംഗവും രജനിയുടെ മാസ് ഡയസോഗും ഒക്കെ നിറഞ്ഞ ടീസറില്‍ നായിക രാധിക ആപ്തെയും പ്രത്യക്ഷപ്പെടുന്നു. സോഷ്യല്‍ മീഡികളില്‍ ഇപ്പോഴും കബാലി ട്രെന്‍റിങ്ങ് സബ്ജക്ടാണ്. പ്രധാന താരങ്ങള്‍ എല്ലാം തന്നെ കബാലിയുടെ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മലേഷ്യയിലെ അധോലോക സാമ്രാജ്യം ഭരിക്കുന്നത് കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios