സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ പുതിയ ചിത്രമായ കബാലി  കാണാന്‍ asianetnews.tv വായനക്കാര്‍ക്ക് അവസരം. asianetnews.tvയുടെ കബാലി കൊണ്‍ടസ്റ്റിലെ വിജയികള്‍ക്കാണ് കബാലിയുടെ  ടിക്കറ്റ് ലഭിക്കുക. 

രജനീകാന്ത് ചിത്രങ്ങളിലെ രംഗങ്ങളുടെ ഡബ്സ്മാഷോ രജനീകാന്തിന്റെ ശബ്‍ദമോ രൂപമോ അനുകരിക്കുന്ന നിങ്ങളുടെ വീഡിയോ ആണ് മത്സരത്തിന് അയക്കേണ്ടത്.. asianetnews.tvയുടെ എഡിറ്റോറിയല്‍ ടീം തെരഞ്ഞെടുക്കുന്ന മികച്ച എന്‍ട്രികളില്‍ നിന്ന് നറുക്കെടുത്തവരെയാണ് വിജയികളായി പ്രഖ്യാപിക്കുക. ഒരു വിജയിക്ക് രണ്ട് ടിക്കറ്റുകള്‍ ലഭിക്കും. 2016 ജൂലൈ 23 ശനി 12 മണി വരെയാണ് എന്‍ട്രികള്‍ സ്വീകരിക്കുക. അന്നേദിവസം രണ്ടു മണിക്ക് വിജയികളെ പ്രഖ്യാപിക്കും. വിജയികളെ ഫോണിലൂടെ മത്സരഫലം അറിയിക്കും. ജൂലൈ 25 തിങ്കളാഴ്ച  വൈകുന്നേരം 6 മണി ഷോയ്ക്കുള്ള ടിക്കറ്റാണ് ലഭിക്കുക.  തെരഞ്ഞെടുക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിക്കാന്‍ asianetnews.tvക്ക് അവകാശമുണ്ടായിരിക്കും.  asianetnews.tvയുടെ തീരുമാനം അന്തിമമായിരിക്കും. 

നിങ്ങളുടെ വീഡിയോ അയക്കേണ്ട മെയില്‍ - kabalicontest@asianetnews.in

കബാലി സൗജന്യമായി കാണാന്‍ കഴിയുന്ന തീയറ്ററുകള്‍

തിരുവനന്തപുരം- ശ്രീകുമാര്‍
എറണാകുളം - കവിത
കോഴിക്കോട് - രാധ
പാലക്കാട് -  പ്രിയതമ
തൃശ്ശൂര്‍ - കൈരളി
കണ്ണൂര്‍ -  സവിത
കൊല്ലം -  ആരാധന
കോട്ടയം - അഭിലാഷ്
ആലപ്പുഴ - പങ്കജ്