പുതുമുഖ ബാലതാരം ആദി കേശവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സിദ്ധു' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അജിത് പൂജപ്പുര രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സമകാലിക സാമൂഹിക വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.
പുതുമുഖ ബാലതാരം ആദി കേശവ് പ്രധാന കഥാപാത്രമായി എത്തുന്ന സിദ്ധു എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, ഒരു സ്കൂൾ വിദ്യാർത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അജിത് പൂജപ്പുരയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
ബാലതാരം ഷിയാരാ ഫാത്തിമ, സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോക്ടർ രജിത്കുമാർ, ദീപക്, ട്വിങ്കിൾ, സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി ബി, രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ, മൻജിത്, സതീഷ്, സുധീരൻ, ഹാഷിം, ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ,ജേക്കബ് സാം, ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്, കാർത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാർ, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അബിൻ, റീന പട്ടം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്). സനന്ദ് സതീശൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്, ഡി ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിംഗ് - അനൂപ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ - ജയൻ മാസ്സ്, മേക്കപ്പ് - അനിൽ നേമം, വസ്ത്രാലങ്കാരം - ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷാജൻ കല്ലായി, ബി ജി എം - എമിൽ മുഹമ്മദ്, ക്യാമറ അസിസ്റ്റന്റ് - ആദിത്യ എ, ഡിസൈൻ-മനു ഡാവിഞ്ചി, ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്. പിആർഒ -എ.എസ്. ദിനേശ്, മനു ശിവൻ.



