പൃഥ്വിരാജ് മലയാള സിനിമയുടെ ഇന്നിന്‍റെയും നാളെയുടെയും പ്രതീക്ഷയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍.

പൃഥ്വിരാജ് മലയാള സിനിമയുടെ ഇന്നിന്‍റെയും നാളെയുടെയും പ്രതീക്ഷയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. യുവനടന്‍ ഇന്ന് തന്നെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ചുവെന്നും മന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചും, സമകാലിക കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. ഇടതുപക്ഷ സഹയാത്രികനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്ന സുകുമാരന്റെ മകന്‍ എന്നതിനൊപ്പം അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ ഇഷ്ടമാണ് പൃഥ്വീരാജിനെ എന്നും കടകംപളളി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഏറെ പ്രിയപ്പെട്ട നടന്‍ പൃഥ്വീരാജ് ഇന്ന് ഔദ്യോഗിക വസതിയിലെത്തിയിരുന്നു. ഇടതുപക്ഷ സഹയാത്രികനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്ന സുകുമാരന്റെ മകന്‍ എന്നതിനൊപ്പം അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ ഇഷ്ടമാണ് പൃഥ്വീരാജിനെ. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചും, സമകാലിക കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പൃഥ്വീരാജ് മലയാള സിനിമയുടെ ഇന്നിന്‍റെയും നാളെയുടെയും പ്രതീക്ഷയാണ്. സുകുമാരനെ പോലെ തന്നെ ഏറെ വായിക്കുകയും, നിലപാടുകളില്‍ ധീരത പുലര്‍ത്തുകയും ചെയ്യുന്ന പൃഥ്വീരാജിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വീരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മികച്ച സിനിമയാകട്ടെ എന്നാശംസിക്കുന്നു. അഭിവാദനങ്ങള്‍....