ആര്യ നായകനാകുന്ന കടമ്പന്‍ എന്ന സിനിമയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു. കാട്ടില്‍ ജീവിക്കുന്ന യുവാവായാണ് ആര്യ സിനിമയില്‍ അഭിനയിക്കുന്നത്.

രാഘവയാണ് കടമ്പന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അമ്പത് ആനകളെ വച്ചാണ് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചിരി്കകുന്നത്. കാതറീന്‍ ട്രീസയാണ് നായിക. തായ്‍ലന്റ്, തമിഴ്നാട്, കേരളം എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.