വിദ്യാ ബാലന്‍ നായികയായി അഭിനയിക്കുന്ന കഹാനി 2വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കഹാനി എന്ന സിനിമ പോലെ തന്നെ സസ്‍പെന്‍സ് നിറഞ്ഞതാകും രണ്ടാം ഭാഗവും എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

സിനിമയില്‍ വിദ്യാ ബാലനു പുറമേ അര്‍ജുന്‍ രാംപാല്‍ ആണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. അടുത്തമാസം 25നു പ്രദര്‍ശനത്തിനെത്തും. സുജോയ് ഘോഷ് ആണ് സംവിധായകന്‍.