Asianet News MalayalamAsianet News Malayalam

കാജല്‍ പ്രായമായ ഒരു സൂപ്പര്‍താരത്തോട് ചെയ്തത്

Kajal Aggarwal Rejected Balakrishna's 100th Film
Author
Chennai, First Published Jun 10, 2016, 7:33 AM IST

ചെന്നൈ: പ്രായമായ സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു, പല അഭിമുഖങ്ങളിലും താരങ്ങളുടെ പേര് എടുത്ത് പറഞ്ഞ് ഇത് പറയുന്ന ആളാണ് തെന്നിന്ത്യയിലെ ഇപ്പോഴത്തെ ക്യൂട്ട് സെന്‍സേഷന്‍ കാജല്‍ അഗര്‍വാള്‍. രജനീകാന്ത്,കമലാഹാസന്‍,വെങ്കിടേഷ്, നാഗാര്‍ജുന ഇങ്ങനെ നീളും കാജലിന്‍റെ ആഗ്രഹത്തിലെ നായകന്മാര്‍. 

പ്രായം കൂടിയ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം ഇതുവരെ കാജല്‍ ചിത്രമൊന്നും ചെയ്തിട്ടില്ല. എന്നാല്‍ കാജലിന്‍റെ ഈ ആഗ്രഹം ഗൗരവത്തോടെ കണ്ട് അവരെ സമീപിച്ച സംവിധായകന്‍ പുലിവാല്‍ പിടിച്ചു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയുടെ നൂറാം ചിത്രം ഗൗതമിപുത്ര സത്കര്‍മ്മിയുടെ സംവിധായകന്‍ ഗിരീഷ് കാജലുമായി ബന്ധപ്പെട്ടു. 

'ഇതൊരു ചരിത്രസിനിമയാണ്. ഈ സിനിമയില്‍ ഇദ്ദേഹത്തിന്റെ ജോഡിയായി രാജകുമാരി വേഷത്തില്‍ അഭിനയിക്കണം എന്നായിരുന്നു ഗിരീഷിന്‍റെ ആവശ്യം. കാജല്‍ ഇതിന് നല്‍കിയ മറുപടി ഇതായിരുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്ന ഡേറ്റ് ഞാന്‍ മറ്റൊരാള്‍ക്ക് കൊടുത്തുപോയി. ഒരാഴ്ച മുമ്പ് വന്നിരുന്നുവെങ്കില്‍ ശരിയാക്കാമായിരുന്നു.

എന്നാല്‍ കാജല്‍ സംവിധായകനെ കളിയാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിന് പറയുന്നത് രണ്ട് കാര്യങ്ങള്‍, ഒന്ന് ഏതെല്ലാം ഡേറ്റുകള്‍ തനിക്കു വേണമെന്ന് സംവിധായകന്‍ പറയുന്നതിനു മുമ്പായി ആ ഡേറ്റുകള്‍ മറ്റൊരാളിന് കൊടുത്തെന്ന് കാജല്‍ പറഞ്ഞത്. രണ്ടാമതായി, 'മറ്റൊരാള്‍ക്ക്' ഡേറ്റ് കൊടുത്തെന്ന് അവര്‍ പറഞ്ഞു. ആ കാള്‍ഷീറ്റ് വാങ്ങിയ വ്യക്തി ആരാണെന്ന് ആര്‍ക്കും അറിയില്ല.

എന്തായാലും മുതിര്‍ന്ന നടന്മാരെ തന്‍റെ പിന്നാലെ ഡേറ്റ് ചോദിച്ച് വരുത്താനുള്ള കാജലിന്‍റെ തന്ത്രമാണ് പ്രായമായ നടന്മാര്‍ക്കൊപ്പം അഭിനയിക്കണം എന്ന കാജലിന്‍റെ ആഗ്രഹം  എന്നാണ് തെന്നിന്ത്യന്‍ സിനിമ രംഗത്ത് പരക്കുന്ന ഗോസിപ്പ്.

Follow Us:
Download App:
  • android
  • ios