കങ്കണ റണൗത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമയാണ് ക്വീന്‍. 2014ല്‍ പുറത്തിറങ്ങിയ സിനിമയുടെ തമിഴ് പതിപ്പ് ഒരുങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആരായിരിക്കും കങ്കണയുടെ വേഷം അവതരിപ്പിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. കാജല്‍ അഗര്‍വാളായിരിക്കും നായികയാകുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സുഹാസിനി മണിരത്നത്തിന്റെ തിരക്കഥയില്‍ രേവതിയായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ രമേഷ് അരവിന്ദ് ആയിരിക്കും ക്വീനിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴ് രീതിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയായിരിക്കും സിനിമ ഒരുക്കുക.