Asianet News MalayalamAsianet News Malayalam

ചുംബനത്തില്‍ രണ്ട് പ്രവാശ്യം പ്രേക്ഷകരെ പറ്റിച്ചെന്ന് കാജല്‍

Kajal Aggarwal's lip-lock scene with Randeep Hooda has set the internet on fire
Author
Chennai, First Published Aug 7, 2016, 3:34 AM IST

ചെന്നൈ: ലിപ്‌ലോക്ക് ചുംബന രംഗത്തില്‍ തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ കാണിച്ച ചതി അടുത്തിടെ വാര്‍ത്തയായിരുന്നു. ഒരു പ്രമുഖ മാഗസിന്‍റെ ഇന്റവ്യൂവില്‍ താന്‍ സിനിമയില്‍ നടത്തിയ രണ്ട് സിനിമ ലിപ്പ്ലോക്കുകള്‍ വ്യാജമാണെന്ന് സമ്മതിച്ചിരിക്കുകയാണ് നടി. ഒന്ന് സൂര്യയുമായി മട്രനില്‍ നടത്തിയ ലിപ്പ്ലോക്കാണെങ്കില്‍, മറ്റെത് തെലുങ്ക് താരം അല്ലു അര്‍ജ്ജുനുമായി ആര്യ2 വില്‍ നടത്തിയ ലിപ്പ്ലോക്കാണ്. ഈ ലിപ്‌ലോക്കുകളില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ താന്‍ തയാറാകാറില്ല. ലിപ്‌ലോക്കുകള്‍ വ്യാജമായി ഉണ്ടാക്കുകയാണ് ചെയ്യുന്നത് കാജല്‍ പറയുന്നു.

എന്നാല്‍ താന്‍ യഥാര്‍ത്ഥത്തില്‍ ഒരു ലിപ്പ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് കാജല്‍ വ്യക്തമാക്കുന്നു. ദോ ലഫ്‌സോണ്‍ കി കഹാനി എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടി രണ്‍ദീപ് ഹൂഡയും താനും ചുംബിച്ചത് ഒറിജിനലാണ് എന്നാണ് നടി പറയുന്നത്.

കഥാപാത്രത്തിന്റെ മാനസിക ശാരീരിക അവസ്ഥകള്‍ അഭിനയിച്ച് ഫലിപ്പിക്കുന്നത് ശ്രമകരമായിരുന്നു ഇതിന് പിന്നില്‍. റാണി മുഖര്‍ജിയുടെ ബ്ലാക്കിലെ കഥാപാത്രത്തെ റോള്‍ മോഡലാക്കിയാണു ദോ ലഫ്‌സോണ്‍ കി കഹാനി എന്ന ചിത്രത്തിലെ കഥാപാത്രത്തെയും അഭിനയിച്ചതെന്ന് കാജോള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios