ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീനിന്റെ തമിഴ് പതിപ്പില്‍ നായികയാണ് കാജല്‍. രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹസ്വപ്‍നത്തെ കുറിച്ച് കാജല്‍ മനസു തുറന്നു.

അനുയോജ്യമായ സമയത്ത് തന്നെ വിവാഹം നടക്കും. ശരിയായ ആളെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹിതയാകും. വിവാഹശേഷം അഭിനയം തുടരും. ഭര്‍ത്താവ് ഏറ്റവും അടുത്ത സുഹൃത്തിനെപ്പോലെയാകണം- കാജല്‍ പറയുന്നു. ചിരഞ്ജീവിയും ശ്രീദേവിയുമാണ് തനിക്ക് സിനിമയില്‍ പ്രചോദനമെന്നും കാജല്‍ പറയുന്നു.