കാജോള്‍ മാളില്‍ തെന്നിവീണു,
ബോളീവുഡ് താരറാണി കാജോള് മുംബൈയിലെ മാളില് തെന്നിവീണു. മുംബൈയിലെ ഫൊണിക്സ് മാളില് ഹെല്ത്ത് ആന്റ് ഗ്ലോ സ്റ്റോറിന്റെ പരിപാടിയില് പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപകടം. പരിപാടി നടക്കുന്ന വേദിയിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു നടി തെന്നി ബാലന്സ് നഷ്ടപ്പെട്ട് വീണത്. വീഴ്ചയില് അവര്ക്ക് പരിക്കൊന്നുമില്ല.
എന്നാല് സംഭവത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണിപ്പോള്. സുരക്ഷാ ജീവനക്കാരോടൊപ്പമായിരുന്നു കാജോള് എത്തിയത്. കനത്ത സുരക്ഷാ വലയിത്തിലൂടെ നടന്നുവരുന്നതിനിടെ ആരാധകര് ചുറ്റു കൂടിയിരുന്നു. അതിനിടെയായിരുന്നു താരത്തിന്റെ വീഴ്ച. കാജോള് തെന്നിവീണതിനേക്കാള് സോഷ്യല് മീഡിയക്ക് എന്തുപറ്റിയെന്നാണ് അറിയാത്തത്. പുതിയ സംഭവം നടന്നതു മുതല് കഴിഞ്ഞ കാലങ്ങളിലെ ഇത്തരം അബദ്ധങ്ങളെല്ലാം കുത്തിപ്പൊക്കുകയാണ് സോഷ്യല് മീഡിയ.
കുറച്ചു വര്ഷങ്ങള്ക്ക് മുമ്പ് ദിവാലെയുടെ പ്രൊമോഷന് പരിപാടിയില് പങ്കെടുത്തപ്പോള് തെന്നിവീണ് വീഡിയോയും നേരത്തെ വൈറലായിരുന്നു. ഈ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ്. വേദിയില് നിന്നിരുന്ന കാജോള് പെട്ടെന്ന് ബാലന്സ് തെറ്റി പുറകോട്ട് വീഴാന് തുടങ്ങി, എന്നാല് സമീപത്തുണ്ടായിരുന്ന താരം പിടിച്ചതിനാല് അപകടം ഒഴിവാകുകയായിരുന്നു. തമിഴ് ചിത്രം വിഐപി ടുവാണ് അവസാനമായി പുറത്തിറങ്ങിയ കാജോള് ചിത്രം.

