കാജോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ഹെലികോപ്റ്റര്‍ ഈലയുടെ റിലീസ് നീട്ടി. ഒക്ടോബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബര്‍ 7ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ അറിയിച്ചത്.

പ്രദീപ് സര്‍കാര്‍ ആയിരുന്നു ഹെലികോപ്റ്റര്‍ ഈല സംവിധാനം ചെയ്‍തത്. ചിത്രീകരണത്തിനിടെ ഡെങ്ക്യു പിടിപെട്ട് പ്രദീപ് സര്‍ക്കാര്‍ ആശുപത്രിയിലായി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ തന്നെ പുറത്തുവന്ന് പ്രദീപ് സര്‍ക്കാര്‍ ചിത്രീകരണം തുടര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ഭാഗമൊക്കെ അങ്ങനെയാണ് ചിത്രീകരിച്ചത്. ആംബുലൻസും ഡോക്ടറുമടക്കം പ്രത്യേക ശ്രദ്ധയോടെയാണ് പ്രദീപ് സര്‍ക്കാറിനെ ആശുപത്രിയില്‍ നിന്ന് സെറ്റിലെത്തിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സംവിധായകൻ അസുഖബാധിതനായതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് നീട്ടിവയ്ക്കേണ്ടിയും വരികയായിരുന്നുവെന്നും അണിയറപ്രവര്‍ത്തര്‍ പറയുന്നു. സിനിമയില്‍ കൌമാരക്കാരന്റെ അമ്മയായാണ് കാജോള്‍ അവതരിപ്പിക്കുന്നത്. കാജോളിന് പുറമെ റിദ്ധി സെൻ, നേഹ ധുപിയ, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.