രജനികാന്ത് ചിത്രം കാല ബോക്സ് ഓഫീസില്‍ നില മെച്ചപ്പെടുത്തുന്നു
റിലീസ് ദിവസം സമ്മിശ്ര പ്രതികരണം ലഭിച്ച രജനികാന്ത് ചിത്രം കാല ബോക്സ് ഓഫീസില് നില മെച്ചപ്പെടുത്തുന്നു. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള് ചെന്നൈയില് നിന്ന് മാത്രം 7.23 കോടി രൂപ കാല നേടിയിട്ടുണ്ട്. വിദേശത്ത് കാലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓസ്ട്രേലിയയില് നാല് ദിവസത്തിനുള്ളില് 2.04 കോടി രൂപയാണ് നേടിയിരിക്കുന്നത്.
കബാലിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത്തും രജനികാന്തും വീണ്ടും ഒന്നിച്ച സിനിമയാണ് കാല. പാ രഞ്ജിത്തിന്റെ മുന് സിനിമകളെ പോലെ കൃത്യമായി രാഷ്ട്രീയം പറയുന്ന ചിത്രമാണ് കാല. രജനികാന്തും നാനാ പടേകറും ആദ്യമായി നേര്ക്കുനേര് വന്നുവെന്ന പ്രത്യേകതയുമുണ്ട്. നാനാ പടേകറാണ് ചിത്രത്തിലെ വില്ലനെ അവതരിപ്പിച്ചത് ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 45കാരിയായ സെറീനയെയാണ് ഹുമ ഖുറേഷി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം രജനികാന്തിന്റെ ഭാര്യ കഥാപാത്രത്തെ ഈശ്വരി രാവുവും അവതരിപ്പിക്കുന്നു.
