റിലീസ് ദിവസം തന്നെ രജനീകാന്ത് ചിത്രം കാലാ ഇന്റര്‍നെറ്റില്‍
ചെന്നൈ: റിലീസ് ദിവസം തന്നെ രജനീകാന്ത് ചിത്രം കാലാ ഇന്റര്നെറ്റില്. തമിഴ്റോക്കേഴ്സാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്നെറ്റില് അപ്ലോഡ് ചെയ്തിരിക്കുന്നത്. തൂത്തുക്കുടി സ്റ്റെര്ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില് രജനീകാന്തിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
തൂത്തുക്കുടിയില് സ്റ്റെര്ലൈറ്റ് പ്ലാന്റിനെതിരെ പ്രക്ഷോഭം നടത്തിയവരെ വെടിവച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് രജനീകാന്ത് സംസാരിച്ചിരുന്നു. പിന്നീട് വിവാദ പ്രസ്താവനയ്ക്ക് താരം മാപ്പ് പറഞ്ഞിരുന്നു.
പൊലീസിന് നേര്ക്ക് ആക്രമണമുണ്ടായപ്പോഴാണ് അവര് വെടിവച്ചതെന്നും സാമൂഹ്യദ്രോഹികളാണ് അക്രമം നടത്തിയതെന്നും രജനി പറഞ്ഞത് വന് വിവാദമായിരുന്നു. തൂത്തുക്കുടി പൊലീസ് നടപടിയില് പരിക്കേറ്റവരെ സന്ദര്ശിച്ച് സഹായവാഗ്ദാനം നല്കിയ ശേഷമായിരുന്നു രജനിയുടെ പ്രതികരണം.
