സെപ്റ്റംബര്‍ 14ന് തീയേറ്ററുകളില്‍

കലാഭവന്‍ മണി സിനിമയില്‍ അവതരിപ്പിച്ച വേഷങ്ങളേക്കാളുമോ അതിലധികമോ ജനപ്രീതി നേടിയവയായിരുന്നു കാസറ്റുകളിലൂടെ അദ്ദേഹം പാടിയ പാട്ടുകള്‍. അത്തരത്തില്‍ മണി പാടിയ ഒരു ഹിറ്റ് ഗാനം ഇപ്പോള്‍ സിനിമയില്‍ പുനരവതരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവിതം സ്ക്രീനിലെത്തിക്കുന്ന വിനയന്‍ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയിലാണ് മണി പാടിയ പാട്ട് പുനരാവിഷ്കരിച്ചിരിക്കുന്നത്. ആരോരുമാവാത്ത കാലത്ത് എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ കലാഭവന്‍ മണി പാടിയ വെര്‍ഷന്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ബിജിബാലാണ് റീമിക്സ് നിര്‍വ്വഹിച്ചിരിക്കുന്നത്.

മിമിക്രി കലാകാരനും സീരിയല്‍ നടനുമായ രാജാമണിയാണ് (സെന്തില്‍) ചിത്രത്തില്‍ കലാഭവന്‍ മണിയായി എത്തുന്നത്. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ശ്രീകുമാര്‍, വിഷ്ണു, കലാഭവന്‍ സിനാജ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനയനും ഉമ്മര്‍ മുഹമ്മദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രടന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രകാശ് കുട്ടി ഛായാഗ്രഹണം. അഭിലാഷ് വിശ്വനാഥ് എഡിറ്റിംഗ്. സെപ്റ്റംബര്‍ 14ന് തീയേറ്ററുകളിലെത്തും.