Asianet News MalayalamAsianet News Malayalam

കുഞ്ഞിക്കൂനനില്‍ നിന്ന് ദിലീപ് പുറത്താക്കിയെന്ന വാര്‍ത്ത: കലാഭവന്‍ ഷാജോണിന്റെ മറുപടി

Kalabhavan Shajons responds
Author
Kochi, First Published Jul 13, 2017, 3:49 PM IST

സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന വാര്‍ത്തയില്‍ ദിലീപിനെ പിന്തുണച്ച് കലാഭവന്‍ ഷാജോണ്‍. വീണുപോയ ഒരാളിനെ ചവിട്ടാൻ തന്നെ ആയുധമാക്കരുതെന്നും കലാഭവന്‍ ഷാജോണ്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

കലാഭവന്‍ ഷാജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്... പറയാൻ കാരണം, കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു. ഞാൻ കുഞ്ഞിക്കൂനലിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല. അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല. ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത്.

 

Follow Us:
Download App:
  • android
  • ios