വിനീതിന്‍റെ പ്രണയിനിയായി സംവൃത കാത്തിരിപ്പിനൊടുവില്‍ കാല്‍ച്ചിലമ്പ് തിയേറ്ററുകളിലേക്ക്

First Published 12, Mar 2018, 2:53 PM IST
kalchilambu  movie
Highlights

തെയ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം പറയുന്നത്

കാത്തിരിപ്പിനൊടുവില്‍ വിനീതിന്റെയും സംവൃതയുടെയും കാല്‍ച്ചിലമ്പ്  തിയേറ്ററുകളിലേക്ക്.  ദേശീയ അവാര്‍ഡ് നേടിയ കളിയാട്ടം എന്ന ചിത്രത്തിന് ശേഷം തെയ്യം പ്രമേയമായി വരുന്ന ചിത്രമാണ് കാല്‍ച്ചിലമ്പ്. 

 കണ്ണന്‍ എന്ന തെയ്യം കലാകാരനായാണ് വിനീത് എത്തുന്നു.  തെയ്യത്തെ അത്രയധികം സ്‌നേഹിച്ച് വിവാഹം പോലും വേണ്ടായെന്ന് വയ്ക്കുന്ന യുവാവാണ് കണ്ണന്‍.  എന്നാല്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ കണ്ണന്‍ എത്തുകയും അവിടുത്തെ കാര്‍ത്തിക തമ്പുരാട്ടിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു.

.  ഇതോടെ വ്രതശുദ്ധിയും ഉപാസനയും കണ്ണന് നഷ്ടമാകുന്നു. പ്രണയ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തില്‍  ഇരട്ട വേഷത്തിലാണ് വിനീത് എത്തുന്നത്.  

 

നവാഗതനായ എം ടി. അന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ്കുമാര്‍, മോഹന്‍ ശര്‍മ, മധുപാല്‍, ശ്രീരാമന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. 2010 ല്‍ ഇന്ത്യന്‍ പനോരമയിലായിരുന്നു ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 

loader